Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്കില്‍ നിന്ന് പിന്‍മാറണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷാമബത്താ ഗഡു നല്‍കുന്നത് മരവിപ്പിച്ചതില്‍ പ്രതിഷേധിച്ച് നവംബര്‍ 22 വ്യാഴാഴ്ച ജീവനക്കാര്‍ നടത്തുന്ന സമരത്തിന്‍ നിന്ന് പിന്‍മാറണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അഭ്യര്‍ത്ഥിച്ചു.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ജീവനക്കാരും മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 22ലെ പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്കും അവധിയെടുക്കുന്നവര്‍ക്കും ഒരു ദിവസത്തെ ശമ്പളം കുറവുചെയ്യുമെന്ന നേരത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി പ്രഖ്യാപിച്ചിട്ടുണ്ട്.

ആന്റണിസര്‍ക്കാരിന്റെ വവിധ നയങ്ങളില്‍ പ്രതിഷേധിച്ചുകൂടിയാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും വ്യാഴാഴ്ച പണിമുടക്കുന്നത്.

ഇടതുപക്ഷ ജീവനക്കാരുടെ സംഘടനയുടെ ആഹ്വാനമനുസരിച്ചാണിത്. തൊഴില്‍/ഓഫീസ്/വിദ്യാഭ്യാസ മേഖലകള്‍ പൂര്‍ണമായി സ്തംഭിപ്പിക്കുകയാണ് ഈ സൂചനാസമരത്തിന്റെ ലക്ഷ്യമെന്ന് സംഘടനാഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+