കടക്കെണി മൂലം ആത്മഹത്യ
പുല്‍പ്പള്ളി : കടക്കെണില്‍ കുരുങ്ങിയ കര്‍ഷകന്‍ തൂങ്ങിമരിച്ചു. വയനാട് മുളളന്‍ കൊല്ലി പഞ്ചായത്തിലെ കൊളവള്ളി പാറച്ചാലില്‍ രാമന്‍കുട്ടി (72) യാണ് നവമ്പര്‍ 20 ചൊവാഴ്ച തൂങ്ങിമരിച്ചത്.
പുല്‍പ്പളളി പഞ്ചായത്തിലെ മൂഴിമലയാണ് രാമന്‍കുട്ടിയുടെ സ്വദേശം. കടബാദ്ധ്യത കാരണം അവിടെയുണ്ടായിരുന്ന ഒന്നര ഏക്കര്‍ കരഭൂമിയും അരയേക്കര്‍ വയലും വിറ്റ് ആറു വര്‍ഷം മുമ്പാണ് ഇയാള്‍ കൊളവള്ളിയില്‍ വന്നത്. ആറു പെണ്‍മക്കളുണ്ട് നാലു പേരുടെ വിവാഹം കഴിഞ്ഞു.
മറ്റൊരു മകളുടെ വിവാഹത്തിനായി അരയേക്കര്‍ സ്ഥലം രണ്ടുവര്‍ഷം മുമ്പ് വിററു. ഇതേ സമയം തളര്‍വാതം ബാധിച്ച രാമന്‍കുട്ടിയുടെ വലതു ഭാഗം തളര്‍ന്നു. പണിയെടുക്കാന്‍ കഴിയാതായ രാമന്‍കുട്ടി വീട്ടുചെലവിനും ചികിത്സാ ചെലവിനും രണ്ടു ബാങ്കുകളില്‍ നിന്നുമായി 50,000 രൂപ കടം വാങ്ങി. പുറമേ നാടന്‍ പലിശയ്ക്ക് 20,000 രൂപയും.
വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ബാങ്കുകളും സ്വകാര്യ പണമിടപാടുകാരും കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നിയമ നടപടികളാരംഭിച്ചു. ഇതോടെ രാമന്‍കുട്ടി മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്ന്് ബന്ധുക്കള്‍ പറഞ്ഞു.
രണ്ടുമാസം മുമ്പ് സീതാമൗണ്ടില്‍ ചായക്കച്ചവടം തുടങ്ങിയ മകള്‍ ഉഷയ്ക്കൊപ്പമായിരുന്നു രാമന്‍കുട്ടി. തിങ്കളാഴ്ച വൈകുന്നേരം കടയടച്ചു വന്ന ഉഷ അച്ഛനെ അന്വേഷിച്ചപ്പോഴാണ് മരക്കൊമ്പില്‍ തൂങ്ങിനില്‍ക്കുന്ന മൃതദേഹം കണ്ടത്. കൊച്ചുകുട്ടിയാണ് ഭാര്യ. രാധ, കുമാരി, സതി, ഉമ, ശാരദ, വിജി എന്നിവര്‍ മക്കളും.












Click it and Unblock the Notifications