ഈഴവ സമുദായത്തെ ഒറ്റപ്പെടുത്തുന്നെന്ന് വെള്ളാപ്പള്ളി നടേശന്‍
മലപ്പുറം: സംഘടിത ശക്തികള്‍ ഈഴവ സമുദായത്തെ ഒറ്റപ്പെടുത്തുകയാണെന്ന് എസ്. എന്‍. ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. രാജാക്കാട് പൊലീസ് മര്‍ദ്ദിച്ച മധുവിന് യൂണിയന്‍ വിദഗ്ദ ചികിത്സ നല്‍കും.
മതപരിവര്‍ത്തനത്തിന് വിധേയരാവുന്നത് കൂടുതലും ഈഴവരാണ്. യു. ഡി എഫ്, എല്‍. ഡി. എഫ് മുന്നണികള്‍ സമുദായത്തിന്റെ ഉന്നമനത്തിന് ഒന്നും ചെയ്തിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എല്‍. ഡി. എഫ് കഴിഞ്ഞ ഭരണകാലത്ത് ഒരുപാട് ദ്രോഹിച്ചു. അതുകൊണ്ടാണ് യു. ഡി. എഫിനെ തുണച്ചത്. അതുകൊണ്ട് എന്നും ആന്റണിയെ തുണയ്കും എന്ന് കരുതണ്ട.
കള്ളു സഹകരണ സംഘങ്ങള്‍ എന്‍ഡോവ്മെന്റ് ചാരിറ്റബിളല്‍ നിയമപ്രകാരം രജിസ്റര്‍ ചെയ്യണമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന അംഗീകരിക്കാനാവില്ല. ചെത്തു തൊഴിലാളികള്‍ തൊഴിലില്ലായ്മയിലാണ്. വെള്ളാപ്പള്ളി വ്യക്തമാക്കി.












Click it and Unblock the Notifications