ബുഷിന്റെ തലയ്ക്ക് അഞ്ച് കോടി ഡോളര്‍
കാബൂള്‍ : ഒസാമയെ പാടിച്ചാല്‍ രണ്ടര കോടി ഡോളറാണ് അമേരിക്ക നല്‍കുന്നത്. എന്നാല്‍ ബുഷിനെ പിടിച്ചാല്‍ ഞങ്ങള്‍ അഞ്ച് കോടി ഡോളര്‍ നല്‍കാം ആകര്‍ഷകമായ ഈ വാഗ്ദാനം നല്‍കുന്നത് കാണ്ഡഹാറിലെ അതിര്‍ത്തി സുരക്ഷാവിഭാഗം തലവന്‍ മുഹമ്മദ് സഈദ് ഹഖാനി.
ഞങ്ങളുടേത് പാവപ്പെട്ട രാജ്യമായിരിക്കാം. എങ്കിലും ബുഷിനെ പിടിക്കുന്നവര്‍ക്ക് 50 മില്യന്‍ ഡോളര്‍ ഇനാം നല്‍കും.ഹഖാനി പ്രഖ്യാപിച്ചു. ബിന്‍ ലാദനെ പിടികൂടുന്നവര്‍ക്കുള്ള ഇനാം 5മില്യണില്‍ നിന്നും 25 മില്യണ്‍ ഡോളറായി ചൊവാഴ്ച ഉയര്‍ത്തിയിരുന്നു.
മുസ്ലീങ്ങളുടെ പേരില്‍ ജൂതന്‍മാരാണ് സെപ്തംബര്‍ 11 ലെ ആക്രമണങ്ങള്‍ക്കു പിന്നിലെന്ന് ആരോപിച്ച ഹഖാനി നല്ലവരായ എല്ലാ മുസ്ലീങ്ങളും അമേരിക്കന്‍ വാഗ്ദാനം തള്ളിക്കളയുമെന്ന് പ്രത്യാശിച്ചു. ബിന്‍ലാദന്റെ പങ്കു വെളിപ്പെടുത്തുന്ന ഒരു വിവരവും ഹാജരാക്കാന്‍ അമേരിക്കയ്ക്കു കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അത്തരം ആക്രമണങ്ങള്‍ നടത്താനുള്ള വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ ഒസാമയ്ക്കില്ല. ഞങ്ങളുടെ അതിഥിയാണദ്ദേഹം. അതിനാല്‍ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയും.ഹഖാനി വാര്‍ത്താലേഖകരോടു പറഞ്ഞു.












Click it and Unblock the Notifications