ലോക് സഭയില്‍ ബഹളം, ഉച്ചവരെ നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി : ജോര്‍ജ് ഫെര്‍ണാണ്ടസിനെ മന്ത്രിസഭയിലുള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്സഭാ നടപടികള്‍ തടസ്സപ്പെടുത്തി.
അധാര്‍മ്മികമായാണ് ഫെര്‍ണാണ്ടസ് മന്ത്രിയായതെന്നാരോപിച്ച പ്രതിപക്ഷം അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ വിസമ്മതിച്ചു. ബഹളത്തെത്തുടര്‍ന്ന് സഭ മൂന്നു മണിക്കൂറോളം നിര്‍ത്തിവച്ചു.
ചോദ്യോത്തരവേള ആരംംഭിച്ചയുടനെ കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍, ആര്‍ ജെ ഡി അംഗങ്ങളാണ് പ്രതിഷേധമുയര്‍ത്തിയത്.സി പി എമ്മിലെ പ്രബോധ് പാണ്ഡയെ ചോദ്യമുന്നയിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചതോടെ ബഹളം തുടങ്ങി. അധാര്‍മ്മികമായി കസേരയിലിരിക്കുന്നയാളോട് ചോദ്യമുന്നയിക്കാന്‍ താനാഗ്രഹിക്കുന്നില്ലെന്ന് പാണ്ഡേ സ്പീക്കറോടു പറഞ്ഞു. മറ്റു പ്രതിപക്ഷാംഗങ്ങളും അദ്ദേഹത്തെ പിന്തുണച്ചു.
തുടര്‍ന്ന് തെഹല്‍ക്കപ്രശ്നമന്വേഷിക്കുന്ന വെങ്കിടസ്വാമി കമ്മീഷന്‍, റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് ഫെര്‍ണാണ്ടസിനെ മന്ത്രിയാക്കിയ നടപടി ശരിയായില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം മുദ്രാവാക്യം വിളി മുഴക്കി. തുടര്‍ന്ന് സ്പീക്കര്‍ ഉച്ചയ്ക്ക് 2 മണിവരെ സഭ നിര്‍ത്തിവച്ചു.












Click it and Unblock the Notifications