കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെക്ക് പാസാക്കണ്ടെന്ന നിര്‍ദ്ദേശം ശിക്ഷാര്‍ഹം

  • By Staff
Google Oneindia Malayalam News

ന്യൂഡല്‍ഹി : അക്കൗണ്ടില്‍ ആവശ്യത്തിനു പണമില്ലെന്ന കാരണത്താല്‍, നല്‍കിയ ചെക്കിനു പണം നല്‍കാതിരിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് സുപ്രീം കോടതി വിധിച്ചു. ജസ്റിസുമാരായ കെ ടി തോമസും എസ് എന്‍ വാരിയാവയുമടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് സുപ്രധാനമായ ഈ വിധി പ്രസ്താവിച്ചത്.

ചെക്കു നല്‍കുന്നതിനു മുമ്പ് വേണ്ടത്ര സമ്പാദ്യമുണ്ടെന്നുറപ്പു വരുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നല്‍കിയ ചെക്ക് മടങ്ങിയാല്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്‍റ് ആക്ടിന്റെ 138 ാം വകുപ്പനുസരിച്ച് ശിക്ഷാര്‍ഹമാണ്.

ചെന്നൈയിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കെത്ിരെ എം എം ടി സി സമര്‍പ്പിച്ച ഹര്‍ജീയിലാണ് ഈ വിധി. ചെക്കു സമര്‍പ്പിക്കുന്ന സമയത്ത് ആവശ്യമായ ബാക്കി തുക ഉണ്ടായിരിക്കുകയും മറ്റു കാരണങ്ങളാല്‍ ചെക്ക് മടങ്ങുകയും ചെയ്താല്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X