കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ പുന പരിശോധിക്കും
ദില്ലി : നികുതിയിളവുകള്‍ പുന:പരിശോധിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് ധനകാര്യമന്ത്രി യശന്ത് സിന്‍ഹ പ്രസ്താവിച്ചു. സര്‍ക്കാരിന്റെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാക്കുന്ന വിധത്തില്‍ ഇളവുകള്‍ പുന :ക്രമീകരിക്കും.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സി ബി ഡി ടി) സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നികുതി നല്‍കേണ്ടവരുടെ എണ്ണം നാലു വര്‍ഷത്തി നുള്ളില്‍ ഇരട്ടിയായി വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ചെറിയ ശതമാനം മാത്രമാണ് ഇപ്പോഴും നികുതി നല്‍കുന്നത്.
നികുതി ഘടന പുനര്‍നിര്‍ണ്ണയിക്കുക എന്നത് സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്. നികുതിദായകന് സഹായകരമായ തരത്തില്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനുളള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നേരിട്ടുള്ള ടാക്സില്‍ നിന്നുള്ള സര്‍ക്കാര്‍ വിഹിതം 2000ല്‍ 36 ശതമാനമായി വര്‍ദ്ധിച്ചിരുന്നു. 1991ല്‍ ഇത് 19 ശതമാനമായിരുന്നു.












Click it and Unblock the Notifications