ശിഹാബ് തങ്ങളെ വിമര്‍ശിക്കും: ആര്യാടന്‍
തിരുവനന്തപുരം: വേണ്ടി വന്നാല്‍ ശിഹാബ് തങ്ങളെ ഇനിയും വിമര്‍ശിക്കുമെന്ന് ആര്യാടന്‍. നവമ്പര്‍ 22 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ നേതാക്കളാരും വിമര്‍ശനത്തിനതീതരല്ല. ശിഹാബ് തങ്ങളെ വിമര്‍ശിച്ചത് ആത്മീയനേതാവെന്ന നിലയിലല്ല, രാഷ്ട്രീയനേതാവെന്ന നിലയിലാണ്തങ്ങളെ വിമര്‍ശിക്കരുതെന്ന് പറയുന്നത് ഫാഷിസമാണ്. - . ആര്യാടന്‍ പറഞ്ഞു.
പി.വി. അബ്ദുള്‍ വഹാബെന്ന ഗള്‍ഫ് മുതലാളിക്ക് വേണ്ടി കൊരമ്പയില്‍ അഹമ്മദ്ഹാജി, ശിഹാബ് തങ്ങളെ ദുര്‍വിനിയോഗം ചെയ്യുകയാണ്. വഹാബിന്റെ സ്കൂളിലെ തൊഴില്‍ പ്രശ്നത്തില്‍ താന്‍ തൊഴിലാളികളുടെ പക്ഷം ചേര്‍ന്നതിനാണ് ലീഗ് ബഹളമുണ്ടാക്കുന്നത്. താന്‍ തങ്ങളെ അധിക്ഷേപിച്ചിട്ടില്ലെന്നും ആര്യാടന്‍ പറഞ്ഞു.
തന്റെ പ്രസ്താവനയെ കെ.പി.എ. മജീദും കൊരമ്പയിലും ചേര്‍ന്ന് വളച്ചൊടിക്കുകയാണ്. അധികാരത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ളയാളാണ് കൊരമ്പയിലെന്നും ആര്യാടന്‍ പറഞ്ഞു.












Click it and Unblock the Notifications