കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ കൗണ്‍സില്‍ സംഘം മെഡി കോളെജ് സന്ദര്‍ശിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ രണ്ടംഗ സംഘം കൊച്ചി സഹകരണ മെഡിക്കല്‍ കോളെജ് പരിശോധനക്ക് എത്തി.

കോളെജിലെ സൗകര്യങ്ങള്‍ പരിശോധിക്കുകയാണ് ഉദ്ദേശം. ഈ സംഘത്തിന്റെ ശുപാര്‍ശ അനുസരിച്ചായിരിക്കും കോളെജിന് അനുമതി. നേരത്തെ രണ്ടു തവണ മെഡിക്കല്‍ കൗണ്‍സിലിന്റെ സംഘം കോളെജ് സന്ദര്‍ശിച്ചിരുന്നു. അപ്പോഴൊക്കെ കോളെജിന് വേണ്ട സൗകര്യങ്ങളില്ലെന്നായിരുന്നു കണ്ടെത്തല്‍.

ഡോക്ടര്‍ സി. എ. ദേശായ്. ഡോക്ടര്‍ കെ. കനകരാജ് എന്നിവരാണ് പരിശോധനയ്കായി എത്തിയത്.

എറണാകുളം ജവഹര്‍ലാല്‍ നെഹറു ഇന്‍ഡോര്‍ സ്റേഡിയത്തിലാണ് കോളെജിന്റെ അഞ്ചു വകുപ്പുകളും ലൈബ്രറിയും പ്രവര്‍ത്തിക്കുന്നത്. ഒന്നാം വര്‍ഷ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ്. കോളെജിന്റെ സൗകര്യങ്ങളില്‍ സംതൃപ്തരാണോയെന്ന് വാര്‍ത്താ ലേഖകര്‍ അന്വേഷച്ചെങ്കിലും ഒന്നും വെളിപ്പെടുത്താന്‍ സംഘാംഗങ്ങള്‍ തയ്യാറായില്ല.

എന്നാല്‍ കോളെജിന് ഇക്കുറി അംഗീകാരം ലഭിക്കുമെന്നാണ് വിശ്വാസമെന്ന് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഉണ്ണിക്കൃഷ്ണന്‍ പിള്ള പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X