മുല്ലപ്പെരിയാറിന്റെ ഉയരം കൂട്ടരുത്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം ഒരടി പോലും ഉയര്‍ത്തരുതെന്ന് സര്‍വകക്ഷിയോഗം അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ സംഭവം ചര്‍ച്ചചെയ്യാന്‍ നവമ്പര്‍ 22 വ്യാഴാഴ്ച തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത പ്രത്യേക സര്‍വകക്ഷിയോഗത്തിലാണ് ഈ അഭിപ്രായമുയര്‍ന്നത്.
സുപ്രീംകോടതിയില്‍ നല്കുന്ന സത്യവാങ്മൂലത്തില്‍ മുല്ലപ്പെരിയാറിന്റെ ഉയരം കൂട്ടാന്‍ അനുവദിക്കില്ലെന്ന കേരളത്തിന്റെ അഭിപ്രായം ശക്തമായി അവതരിപ്പിക്കണമെന്ന കാര്യത്തിലും എല്ലാ കക്ഷിനേതാക്കളും ഒറ്റക്കെട്ടായിരുന്നു. വിവിധ കക്ഷിനേതാക്കളുടെ അഭിപ്രായങ്ങള്‍ സമാഹരിച്ച് വിശദമായി കേരളം വിശദമായി റിപ്പോര്‍ട്ട് തയ്യാറാക്കും.
ഡിസംബറിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടുന്നതുസംബന്ധിച്ചുള്ള കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. യോഗത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായിരുന്നു. സിപിഎം, സിപിഐ, വിവിധ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികള്‍, മുസ്ലീംലീഗ്, ജനതാദള്‍, കോണ്‍ഗ്രസ് (എസ്), ബിജെപി എന്നീ കക്ഷികളുടെ നേതാക്കള്‍ സംബന്ധിച്ചു.












Click it and Unblock the Notifications