Get Updates
Get notified of breaking news, exclusive insights, and must-see stories!

ധാന്യസംഭരണം : കേരളം കേന്ദ്രത്തെ എതിര്‍ക്കും

തിരുവനന്തപുരം: റേഷന്‍ വിതരണത്തിനുള്ള ധാന്യസംഭരണച്ചുമതല എഫ്സിഐയില്‍ നിന്നും മാറ്റി സംസ്ഥാനസര്‍ക്കാരിനെ ഏല്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ക്കുമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി ജി. കാര്‍ത്തികേയന്‍ വ്യക്തമാക്കി. നവമ്പര്‍ 22 വ്യാഴാഴ്ച നിയമസഭയില്‍ ജോണിനെല്ലൂരിന്റെ (കേരളാ കോണ്‍. ജേക്കബ്) ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിന്റെ ഈ നീക്കം കേരളത്തിന്റെ പൊതുവിതരണസംവിധാനത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതിനാലാണിത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് കേന്ദ്രത്തിനെഴുതിയിട്ടുണ്ട്.- കാര്‍ത്തികേയന്‍ പറഞ്ഞു.

ധാന്യസംഭരണച്ചുമതല സംസ്ഥാനസര്‍ക്കാരുകളെ ഏല്പിക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്രത്തില്‍ കടുത്തസമ്മര്‍ദ്ദം ചെലുത്തും. ഈ പ്രശ്നം ഏറ്റെടുക്കാന്‍ കേരളത്തിലെ എംപിമാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+