സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ഇന്ന്
തിരുവനന്തപുരം: ക്ഷാമബത്ത കുടിശിക മരവിപ്പിച്ചതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ പ്രഖ്യാപിച്ച സമരം തുടങ്ങി.
എത്ര സമരം ചെയ്താലും ക്ഷാമബത്ത ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി എ കെ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ സമരം സൂചനാ സമരമാണെന്നാണ് പണിമുടക്കുന്ന പ്രതിപക്ഷ സംഘടനകളുടെ നിലപാട്.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി സര്‍ക്കാര്‍ ജീവനക്കാരും സഹകരിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാര്‍ക്ക് ക്ഷാമബത്ത കുടിശിക നല്‍കിയാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി നടത്താനുദ്ദേശിക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളൊന്നും നടത്താനാവില്ലെന്നും ആന്റണി വ്യക്തമാക്കിയുരുന്നു.












Click it and Unblock the Notifications