ജീവനക്കാരുടെ സമരം: പലയിടത്തും സംഘര്‍ഷം
തിരുവനന്തപുരം: ക്ഷാമബത്ത കുടിശിക മരവിപ്പിച്ചതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു വിഭാഗം സംഘടനകള്‍ പ്രഖ്യാപിച്ച സമരം പലയിടത്തും സംഘര്‍ത്തിനിടയാക്കി. തിരുവനന്തപുരത്ത് പിഎസ്സി ഓഫീസിലും സെക്രട്ടേറിയറ്റിന് മുന്നിലും സമരക്കാരും സമരം ചെയ്യാത്ത സര്‍ക്കാര്‍ അനുകൂല സംഘടനകളും തമ്മില്‍ സംഘര്‍ഷമുണ്ടായി.
രാവിലെ ഓഫീസില്‍ ജോലിചെയ്യാനെത്തിയ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് സമരക്കാരെ തടയാന്‍ ശ്രമിച്ചതോടെ ഉന്തുംതള്ളും തുടങ്ങി. ഒടുവില്‍ ഏറെ നേരം പണിപ്പെട്ടാണ് പൊലീസിന് ജോലിചെയ്യാന്‍ തയ്യാറായെത്തിയ ജീവനക്കാരെ ഓഫീസിലേക്ക് കടത്തിവിടാന്‍ കഴിഞ്ഞത്.
പൊലീസിനെ വിട്ട് സര്‍ക്കാര്‍ സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് എന്‍ജിഒ യൂണിയന് നേതാവ് വരദരാജന് ആരോപിച്ചു. എന്നാല്‍ സമരം ചെയ്യുന്നതുപോലെ സമരം ചെയ്യാതിരിക്കാനും ജീവനക്കാര്‍ക്ക് അവകാശമുണ്ടെന്ന് എന്‍ജിഒ അസോസിയേഷന് നേതാവ് വിജയകുമാര്‍ പറഞ്ഞു.
എത്ര സമരം ചെയ്താലും ക്ഷാമബത്ത ഇപ്പോള്‍ നല്കാന് കഴിയില്ലെന്ന് മുഖ്യമന്ത്രി എ കെ ആന്റണി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ഈ സമരം സൂചനാ സമരമാണെന്നാണ് പണിമുടക്കുന്ന പ്രതിപക്ഷ സംഘടനകളുടെ നിലപാട്.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി സര്‍ക്കാര്‍ ജീവനക്കാരും സഹകരിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാര്‍ക്ക് ക്ഷാമബത്ത കുടിശിക നല്കിയാല് ഇപ്പോള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി നടത്താനുദ്ദേശിക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളൊന്നും നടത്താനാവില്ലെന്നും ആന്റണി വ്യക്തമാക്കിയുരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications