പാകിസ്താനിലെ താലിബാന്‍ എംബസ്സി അടച്ചു
ഇസ്ലാമബാദ് : ഇസ്ലാമാബാദിലെ അവസാന താലിബാന്‍ എംബസ്സി അടയ്ക്കാന്‍ പാകിസ്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. നയതന്തന്ത്ര തലത്തില്‍ താലിബാന്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായി ഈ സംഭവം. ഇതോടെ ഒരു വിദേശരാജ്യവുമായുള്ള ബന്ധം കൂടി താലിബാന് നഷ്ടമായി.
പാക് വിദേശകാര്യ വക്താവ് അസീസ് അഹമ്മദ് ഖാന്‍ അറിയിച്ചതാണ് ഈ വിവരം. നവമ്പര്‍ 21 ബുധനാഴ്ച തങ്ങള്‍ തീരുമാനമെടുത്തെന്ന് ഇദ്ദേഹം പറഞ്ഞു.വ്യാഴാഴ്ച രാവിലെ വിവരം ഔദ്യോഗികമായി താലിബാനെ അറിയിച്ചു.
എംബസ്സി അടയ്ക്കാന്‍ അമേരിക്ക, ബുധനാഴ്ച പാകിസ്ഥാനോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമേരിക്കന്‍ ആജ്ഞയനുസരിച്ചാണ് എംബസിയടച്ചതെന്ന ആരോപണം ഖാന്‍ നിഷേധിച്ചു. താലിബാന്‍ സേനയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ ക്രമാനുഗതമായി പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ ഭരണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് താലിബാന് ആദ്യം കറാച്ചിയിലെ സ്ഥാനപതി കാര്യാലയം അടയ്ക്കേണ്ടി വന്നു. തുടര്‍ന്ന് പെഷവാര്‍, ക്വേട്ട എന്നിവിടങ്ങളിലെയും. താലിബാന്‍ അംബാസിഡര്‍ അബ്ദുള്‍ സലാം സയീഫിന് അനുയായികള്‍ക്കൊപ്പം രാജ്യം വിടാന്‍ ആവശ്യമായ സമയം നല്‍കുമെന്ന് അഹമ്മദ് ഖാന്‍ പറഞ്ഞു.












Click it and Unblock the Notifications