താലിബാന്‍ സൈന്യം കുണ്ഡൂസില്‍ നിന്ന് പിന്‍മാറില്ല: അല്‍ ജസീറ
ദുബായ്: കുണ്ഡുസിലെ താലിബാന്‍ സൈന്യം പിന്‍മാറാന്‍ സമ്മതിച്ചെന്ന വാര്‍ത്ത അല്‍ ജസീറ ടെലിവിഷന്‍ നിഷേധിച്ചു. മുല്ല ഒമറിന്റെ ഓഫീസാണത്രെ ഇക്കാര്യം വ്യക്തമാക്കിയത്.
അല്‍ ജസീറയുടെ ലേഖകന്‍ മുഹമ്മദ് അല്‍ ഷുലി അഫ്ഗാനിസ്ഥാനിലെ തെക്ക് കിഴക്കന്‍ നഗരമായ സ്പിന്‍ ബോള്‍ഡാക്കില്‍ നിന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കുണ്ഡുസിലെ താലിബാന്‍ സൈനികര്‍ ഇപ്പോഴും തികച്ചും ഊര്‍ജ്ജസ്വലരാണ്.
നൂറുകണക്കിന് വടക്കന്‍ സഖ്യ സൈനികര്‍ കുണ്ഡൂസിലേക്ക് നീങ്ങുകയാണ്. ഏകദേശം 3000 നും 4000 ത്തിനും ഇടയ്ക് താലിബാന്‍ സൈനികര്‍ കുണ്ഡുസിലുള്ളതായാണ് റിപ്പോര്‍ട്ട്. ഇതില്‍ പാകിസ്ഥാനികളും ചെചന്‍കാരും അറബികളും ഉണ്ട്.












Click it and Unblock the Notifications