കൂണ്ഡൂസിലുള്ള താലിബാന്‍ സൈന്യം കീഴടങ്ങല്‍ സമ്മതിച്ചു
ഖാന്‍ബാദ് : കൂണ്ഡൂസിലുള്ള ഭൂരിഭാഗം താലിബാന്‍ സൈന്യവും കീഴടങ്ങല്‍ സമ്മതിച്ചതായി വടക്കന്‍ സഖ്യം അവകാശപ്പെട്ടു.
നവംബര്‍ 22 വ്യാഴാഴ്ച അതിരാവിലെയാണ് താലിബാന്‍ സൈന്യം കീഴടങ്ങലിന് സമ്മതം പ്രകടിപ്പിച്ചത്.
കീഴടങ്ങുകയോ കനത്തോ ആക്രമണ് നേരിടുകയോ ചെയ്യാമെന്ന് താലിബാന്‍ സൈന്യത്തിന് വടക്കന്‍ സഖ്യം താക്കീത് നല്‍കിയിരുന്നു. ഏകദേശം 97 ശതമാനം താലിബാന്‍ സൈനികരും കീഴടങ്ങി കഴിഞ്ഞു.
താലിബാന്‍ കീഴടങ്ങിയാലും ഇല്ലെങ്കിലും തങ്ങള്‍ വ്യാഴാഴ്ച കുണ്ഡൂസില്‍ പ്രവേശിക്കുമെന്ന് വടക്കന്‍ സഖ്യത്തിന്റെ ഡെപ്യൂട്ടി ജനറല്‍ നസീര്‍ മഹമ്മദ് വ്യക്തമാക്കി. വടക്കന്‍ സഖ്യവും താലിബാനുമായി ഉണ്ടായ കരാറിന്റെ വിശദ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications