ഹര്‍ഷദ്മേത്തയെ കോടതിയില്‍ ഹാജരാക്കി
മുംബൈ: ഓഹരിദല്ലാള്‍ ഹര്‍ഷദ്മേത്തയെയും സഹോദരന്‍ സുധീറിനെയും നവംബര്‍ 23 വെള്ളിയാഴ്ച മുംബൈയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കി.
ഹര്‍ഷദ് മേത്തയുടെ മറ്റൊരു സഹോദരനായ അശ്വിനെ കോടതിയില്‍ ഹാജരാക്കിയില്ല. വ്യാഴാഴ്ച അശ്വിനെ ജെജെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു.
നവംബര്‍ ഒമ്പതിന് അറസ്റ് ചെയ്ത് റിമാന്റ് ചെയ്യപ്പെട്ട മൂന്ന് പേരെയും സിബിഐ ചോദ്യം ചെയ്തുവരികയായിരുന്നു.
ഓഹരിസംബന്ധമായ തിരിമറി നടത്തിയ കേസിലാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. 90 ബ്ലൂചിപ്പ് കമ്പനികളുടെ ഓഹരി സംബന്ധിച്ച ഇടപാടിലാണ് ഇവര്‍ തിരിമറി നടത്തിയത്.












Click it and Unblock the Notifications