കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ഭാടങ്ങളില്ലാത്ത സത്യസായി ജന്മദിനം

  • By Staff
Google Oneindia Malayalam News

പുട്ടപര്‍ത്തി : സായി ബാബയുടെ പിറന്നാളുകള്‍ ഇനിമുതല്‍ ആഘോഷങ്ങളില്ല. ലളിതമായ ചടങ്ങുകള്‍ മാത്രം.

Satya Sai Babaജന്മദിനങ്ങള്‍ ആര്‍ഭാടത്തോടെ കൊണ്ടാടുന്നതില്‍ താന്‍ തൃപ്തനല്ലെന്ന് കഴിഞ്ഞ വര്‍ഷം അദ്ദേഹം പറഞ്ഞിരുന്നു. പ്രശാന്തിനിലടയത്തില്‍ രണ്ടു ദിവസംമുമ്പു നടന്ന ചടങ്ങിലും അദ്ദേഹം അതാവര്‍ത്തിച്ചു. ലോകത്തിലെ ലക്ഷക്കണക്കിനാളുകള്‍ നിരവധി ദു:ഖങ്ങളനുഭവിക്കുമ്പോള്‍ തന്റെ ജന്മദിനം ആഘോഷിക്കുന്നതില്‍ തൃപ്തനല്ലെന്ന് ബാബ വ്യക്തമാക്കി. നവമ്പര്‍ 23 വെള്ളിയാഴ്ചയാണ് സായിബാബാ ജന്മദിനം.

വന്‍ജനാവലിയാണ് സാധാരണ സായി ജന്മദിനത്തിനുണ്ടാവുക. ഇരിപ്പടം കിട്ടണമെങ്കില്‍ അഞ്ചു മണിക്കൂര്‍ മുമ്പ് ഗ്രൗണ്ടില്‍ പ്രവേശിക്കണമെന്നായിരുന്നു അവസ്ഥ. ഭക്തരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ലളിതമായ ചടങ്ങെങ്കിലും ഇക്കുറി അനുവദിച്ചത്. ജന്മദിനത്തിനു മുന്നോടിയായി ലക്ഷക്കണക്കിനു ഗ്രാമീണര്‍ക്ക് ബാബ സമ്മാനങ്ങള്‍ നല്‍കി. സത്യസായി ഹയര്‍ ലേണിംഗ് ഇന്‍സ്റിറ്റ്യൂട്ടിലെയും സ്ക്കൂളിലെയും വിദ്യാര്‍ത്ഥികള്‍ ഗ്രാമീണരുടെ വീടുകളില്‍ സമ്മാനമെത്തിച്ചു.

പ്രശാന്തി നിലയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഗംഭീരമായ ബിരുദദാന ചടങ്ങില്‍ സേവനത്തിന്റെ പുതിയ മേഖലകളിലേയ്ക്കു പോകാന്‍ ബാബ ഭക്തരോടാവശ്യപ്പെട്ടു. മുന്‍ ലോക്സഭാ സ്പീക്കറും കോണ്‍. പാര്‍ലമെന്ററി പാര്‍ട്ടി ഡപ്യൂട്ടി ലീഡറുമായ ശിവരാജ് പാട്ടീലായിരുന്നു മുഖ്യാതിഥി. സമൂഹനന്മ ചെയ്യാത്ത വിദ്യാഭ്യാസം നിരര്‍ത്ഥകമാണെന്ന് ബാബ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.

സത്യസായി സര്‍വകലാശാലയിലെ സ്വര്‍ണ്ണമെഡല്‍ ജേതാവായ ശൈലേഷ് ബാഗ്ദെലിന് ബാബ സദസ്സില്‍ വച്ചു സ്വര്‍ണ്ണമാല സൃഷ്ടിച്ചു നല്‍കി. ചടങ്ങിനോടനു ബന്ധിച്ച് ബാബ ആദ്യമായാണ് ഇത്തരമൊരു സമ്മാനം നല്‍കുന്നത്. വിജയികള്‍ക്കെല്ലാം അദ്ദേഹം സ്വര്‍ണ്ണ വാച്ചും സമ്മാനമായി നല്‍കി.

ജന്മദിനത്തിന്റെ ഭാഗമായി പ്രശാനന്തി നിലയത്തിിന്റെ കവാടങ്ങള്‍ കുലവാഴകള്‍ കൊണ്ട അലങ്കരിച്ചിട്ടണ്ട് . താല്‍ക്കാലികവും സ്ഥിരവുമായ ഷെഡുകളിലെല്ലാം ആരാധകര്‍ നിറഞ്ഞു കവിഞ്ഞു. കേരളത്തില്‍ നിന്നുള്ള ഭക്തര്‍ ഇക്കുറിയും കൂട്ടമായി പുട്ടപര്‍ത്തിയിലെത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X