വീരപ്പന്റെ സഹായി വീരപ്പന്‍ പിടിയില്‍
സേലം: വീരപ്പന്റെ സഹായി സെത്തുക്കുളി ഗോവിന്ദന്റെ സഹോദരനായ വീരപ്പനെ പൊലീസ് അറസ്റുചെയ്തു. നവമ്പര്‍ 23 വെള്ളിയാഴ്ചയാണ് പൊലീസ് വീരപ്പന്‍ അനുയായിയായ ഈ വീരപ്പനെ പിടികൂടിയത്.
ഇയാളില്‍ നിന്നും കണക്കില്‍ പെടാത്ത രണ്ടു ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. വീരപ്പനുമായി ബന്ധപ്പെട്ട് ഈയിടെ പിടിയിലാകുന്ന ഏഴാമത്തെ ആളാണ് ഇയാള്‍. കന്നടനടന്‍ രാജ്കുമാറിന്റെ മോചനവുമായി ബന്ധപ്പെട്ട് വീരപ്പന് ലഭിച്ച പണത്തിന്റെ പങ്കാണ് ഈ വീരപ്പന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത രണ്ടുലക്ഷം രൂപയെന്ന് പൊലീസ് കരുതുന്നു.
പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.












Click it and Unblock the Notifications