52സ്ഥലങ്ങളില്‍ വര്‍ണ്ണ മഴ
തിരുവനന്തപുരം : മഴവില്‍ നിറങ്ങളില്‍ സംസ്ഥാനത്ത് മഴ പെയ്തത് 52 സ്ഥലങ്ങളില്‍. മുഖ്യമന്ത്രി എ കെ ആന്റണി നിയമസഭയില്‍ അറിയിച്ചതാണ് ഈ വിവരം. 10 ജില്ലകളിലും വര്‍ണ്ണമഴ പെയ്തു.
ശാസ്ത്രലോകത്തിന് ഇതുവരെ ഈ പ്രതിഭാസം വിശദീകര്ിക്കാന്‍ കഴിഞ്ഞിട്ടില്ല. പല സിദധാന്തങ്ങളും അവര്‍ മുന്നോട്ടു വയ്ക്കുന്നു. ഉല്‍ക്കാ സ്ഫോടനം മുതല്‍ അന്തരീക്ഷത്തിലെ ആല്‍ഗെ സാന്നിദ്ധ്യം വരെ.
ഭൗമശാസ്ത്ര പഠന കേന്ദ്രവും പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടുമാണ് വര്‍ണ്ണമഴയ്ക്കു പിന്നില്‍ ആല്‍ഗെയുടെ സാന്നിദ്ധ്യമാകാമെന്ന സംശയമുയര്‍ത്തുന്നത്. മഴവെള്ളത്തിന്റെ സാമ്പിളുകളില്‍ ട്രെന്റോഫോലിയ ജനുസ്സിലെ ആല്‍ഗെ കോശങ്ങള്‍ ധാരാളമായി അടങ്ങിയിരുന്നു. സാധാരണ ഇവ മരങ്ങളിലും പാറകളിലുമാണ് കാണപ്പെടുന്നത്. മേഘങ്ങളില്‍ ഇത്രയും ഉയര്‍ന്ന അളവിലുള്ള ആല്‍ഗെ സാന്നിദ്ധ്യം എങ്ങനെ വന്നുവെന്ന് ഇനിയും വിശദീകരിക്കപ്പെട്ടിട്ടില്ല.












Click it and Unblock the Notifications