നിര്‍ദേശങ്ങള്‍ ആന്റണി പരിഗണിച്ചില്ല: കരുണാകരന്‍
കൊച്ചി: ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അതൊന്നും പരിഗണിച്ചില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍.
ഡിസംബര്‍ ഒന്നിന് ചേരുന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കും. കൂടുതല്‍ കാര്യങ്ങള്‍ യോഗത്തിനു ശേഷം പറയും. നവംബര്‍ 23 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ആറ് മാസത്തെ പ്രവര്‍ത്തനത്തെ പറ്റി മുഖ്യമന്ത്രി പോലും ഒന്നും പറഞ്ഞിട്ടില്ല. പിന്നെ തനിക്കെങ്ങനെ പറയാനാവും? ഒരു ചോദ്യത്തിന് മറുപടിയായി കരുണാകരന്‍ പറഞ്ഞു.
മുസ്ലിംലീഗ് നേതാവ് പാണക്കാട് ശിഹാബ് തങ്ങളെക്കുറിച്ച് ആര്യാടന്‍ മുഹമ്മദ് നടത്തിയ അഭിപ്രായപ്രകടനത്തെ കുറിച്ചുണ്ടായ വിവാദത്തോട് പ്രതികരിക്കാന്‍ കരുണാകരന്‍ തയ്യാറായില്ല.












Click it and Unblock the Notifications