പരിയാരം: ചര്‍ച്ച പരാജയപ്പെട്ടു
തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളെജിന്റെ അംഗീകാരത്തിനായി വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും നടത്തിവന്ന സമരം അവസാനിപ്പിക്കാനായി മന്ത്രി എം. വി. രാഘവന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിനായാണ് സമരം.
ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് സമരസമിതി യുടെ പരിപാടി. നിരാഹാര സമരം നടത്താനും വിദ്യാര്‍ത്ഥികള്‍ക്ക് പരിപാടിയുണ്ട്. കോളെജിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി 24 കോടി രൂപ അനുവദിക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 10 കോടി രൂപ നല്‍കാമെന്നായിരുന്നു മന്ത്രിയുടെ നിലപാട്.
ഇതിനിടെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്‍ എം. വി. രാഘവനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. സര്‍ക്കാരിന് നിയന്ത്രണമില്ലാത്ത വിധത്തില്‍ പരിയാരം മെഡിക്കല്‍ കോളെജ് ബില്‍ തയ്യാറാക്കിയതാണ് പ്രധാനമായി വിമര്‍ശമ വിധേയമായത്.












Click it and Unblock the Notifications