പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: നവംബര്‍ 23 വെള്ളിയാഴ്ച പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങി പോയി. മഞ്ചേരിയില്‍ എക്സൈസ് റെയ്ഡിനിടെ ദളിത് സ്ത്രീ മരിച്ചതിനെക്കുറിച്ച് സഭ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ നിരാകരിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്.
മഞ്ചേരിക്കടുത്ത പത്തപ്പിരിയം പാണുരകുന്ന് ഹരിജന്‍ കോളനിയില്‍ പാലത്തി(39)യാണ് എക്സൈസ് റെയ്ഡിനിടെ മരിച്ചത്. സര്‍ക്കാരിന് ഈ സംഭവത്തില്‍ മുന്‍വിധികളില്ലെന്നും സംഭവം അന്വേഷിക്കാന്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എക്സൈസ് മന്ത്രി ശങ്കരനാരായണന്‍ സഭയെ അറിയച്ചു. തുടര്‍ന്നാണ് സ്പീക്കര്‍ ചര്‍ചയ്ക്ക് അനുമതി നിഷേധിച്ചു.
ഉടനെ തന്നെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.












Click it and Unblock the Notifications