റാഞ്ചികളുടേത് അംഗീകൃത വിസ
വാഷിംഗ്ടണ്‍: സപ്തംബര്‍ 11ന് നടന്ന തീവ്രവാദി ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച 19 വിമാനറാഞ്ചികളുടെയും കൈയില്‍ നിയമപരമായി അംഗീകാരമുള്ള വിസയാണ് ഉണ്ടായിരുന്നതെന്ന് യുഎസ് ജസ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ഇവരില്‍ രണ്ട് പേരുടെ വിസയുടെ കാലാവധി അവസാനിച്ചിരുന്നു. ഒരാളുടെ വിസയ്ക്ക് നിയമപരമായ അംഗീകാരം നഷ്ടപ്പെട്ടിരുന്നു.
ബിസിനസ് ആവശ്യങ്ങള്‍ക്കായി ഈ വര്‍ഷം എത്തിയ താത്കാലിക സന്ദര്‍ശകനായ സത്താര്‍ എം. അല്‍ സുഖാമിയുടെ വിസയുടെ കാലാവധി സപ്തംബര്‍ 11ഓടെ അവസാനിച്ചിരുന്നു. നവാഫ് എം. എസ്. അല്‍ഹാസ്മിയുടെ വിസയുടെ കാലാവധിയും അവസാനിച്ചിരുന്നു. പഠനത്തിനായി വിസ അനുവദിക്കപ്പെട്ട ഹനി എസ്. എച്ച്. ഹന്‍ജോര്‍ സ്കൂളില്‍ പോവാത്തതിനാല്‍ വിസയുടെ അംഗീകാരം നഷ്ടപ്പെട്ടിരുന്നു.
വിമാനറാഞ്ചികളില്‍ 15 പേരും സൗദി അറേബ്യയില്‍ നിന്നുള്ളവരാണ്. രണ്ട് പേര്‍ യുഎഇക്കാരും ഒരാള്‍ ഈജിപ്തുകാരനും ഒരാള്‍ ലബനന്‍കാരനുമായിരുന്നു.
റാഞ്ചികളില്‍ രണ്ട് പേര്‍ യുഎസിലെത്തിയത് കഴിഞ്ഞ ജനുവരി-ഡിസംബര്‍ മാസങ്ങളിലായാണ്. 14 പേര്‍ മെയ്-ജൂണ്‍ മാസങ്ങളിലെത്തി. ഉല്ലാസയാത്ര, ബിസിനസ്, വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ക്കായാണ് ഇവര്‍ക്ക് വിസ അനുവദിച്ചിരുന്നത്.
അറബ്-മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്ക് വിസ അനുവദിക്കുന്നതില്‍ യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇപ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications