പാക് ശാസ്ത്രജ്ഞര്‍ക്ക് മ്യാന്‍മാറില്‍ അഭയം
ധാക്ക : താലിബാന്‍ ബന്ധമാരോപിക്കപ്പെടുന്ന പാക് ആണവ ശാസ്ത്രജ്ഞര്‍ക്ക് മ്യാന്‍മാറില്‍ അഭയം.
ഇസ്ലാമാബാദിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇതു ചെയ്തത്െന്ന് മ്യാന്‍മാര്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. ഡോ. സുലൈമാന്‍ ആസാദ്, ഡോ. മുഹമ്മദ് അലി മുക്തര്‍ എന്നിവര്‍ക്കാണ് മ്യാന്‍മാര്‍ അഭയമനുവദിച്ചത്.
ഭീകരപ്രവര്‍ത്തനങ്ങളുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് പാകിസ്ഥാനില്‍ നിന്ന് വ്യക്തമായ ഉറപ്പുകിട്ടിയതായി മ്യാന്‍മാര്‍ പറഞ്ഞു.
പാക് ആണവപദ്ധതികള്‍ വികസിപ്പിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച ശാസ്ത്രജ്ഞരാണ് ആസാദും മുക്തറും. ഇവരെ യു എസ് തിരഞ്ഞു വരികയായിരുന്നു.
ബിന്‍ ലാദന്റെ അല്‍ ക്വയ്ദയുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് പാക് ശാസ്ത്രജ്ഞരെ സി ഐ എ-എഫ് ബി ഐ ഉദ്യോഗസ്ഥര്‍ ചൊവാഴ്ച ചോദ്യം ചെയ്തു. പാകിസ്ഥാന്‍ ആണവോര്‍ജ്ജ കമ്മീഷന്‍ ചീഫായി വിരമിച്ച ഡോ. ബഷീറുദ്ദീന്‍ മെഹമൂദ്, ഇസ്ലാമാബാദിലെ അമേരിക്കന്‍ എംബസിയിലെ ചീഫ് എഞ്ചിനീയറായിരുന്ന ചൗധരി അബ്ദുള്‍ മജീദ് എന്നിവരാണ് ചോദ്യം ചെയ്യലിന് വിധേയരായത്. ഇവര്‍ വീട്ടു തടങ്കലിലാണെന്ന് കരുതുന്നു.












Click it and Unblock the Notifications