കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിനെ ആക്രമിക്കരുത് : സൗദി രാജാവ്

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: തീവ്രവാദത്തിനെതിരായ യുദ്ധത്തിന്റെ ഭാഗമായി ഇറാഖിനെ ആക്രമിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ പിന്തുണക്കില്ലെന്ന് സൗദി അറേബ്യ.

സൗദി അറേബ്യയുടെ മുന്‍ രഹസ്യപ്പൊലീസ് വിഭാഗം മേധാവി കൂടിയായ സൗദിയിലെ രാജകുമാരന്‍ അറിയിച്ചതാണ് ഇക്കാര്യം. അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് രാജകുമാരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അല്‍ ക്വെയ്ദയുമായി ഇറാഖിന് ബന്ധമൊന്നുമില്ലാത്ത സാഹചര്യത്തില്‍ ഇറാഖിനെ ആക്രമിക്കുന്നതില്‍ അര്‍ത്ഥമില്ല. സദ്ദാം ഹുസൈനെ ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദികളിലൊരാളായാണ് കാണുന്നതെങ്കിലും ഇറാഖിനെ ആക്രമിച്ചാല്‍ സൗദി പിന്തുണയ്ക്കില്ല. - സൗദി രാജകുമാരനുമായ തുര്‍ക്കി ബിന്‍ ഫൈസല്‍ ആവര്‍ത്തിച്ചു.

അമേരിക്കയും സഖ്യകക്ഷികളും ഇറാഖിനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സദ്ദാം ഹുസൈനെ അധികാരഭ്രഷ്ടനാക്കാനുള്ള ഏറ്റവും നല്ല മാര്‍ം ഇറാഖിനകത്ത് തന്നെ നടത്തുന്ന ആഭ്യന്തര സമരമാണ്. - അദ്ദേഹം പറഞ്ഞു.

ഒസാമയെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും സൗദിയുടെ കയ്യിലുണ്ട്. പക്ഷെ അതിലൊന്നും ഇറാഖിന് അല്‍ക്വെയ്ദയുമായി ബന്ധമുള്ളതായി കാണുന്നില്ല. - തുര്‍ക്കി ബിന്‍ ഫൈസല്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X