വിസ നിയന്ത്രണം ലഘൂകരിക്കണം : ഇന്ത്യ
ദില്ലി : വിസ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ഇന്ത്യ യൂറോപ്യന്‍ യൂണിയനോടാവശ്യപ്പെട്ടു. രണ്ടാമത് ഇന്ത്യാ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര ഉച്ചകോടിയില്‍ സംസാരിക്കവെ നവമ്പര്‍ 23 വെള്ളിയാഴ്ച പ്രധാനമന്ത്രി വാജ് പേയിയാണ് ഈ ആവശ്യം ഉന്നയിച്ചത് . വിസാ നിയന്ത്രണം ലഘൂകരിച്ചാല്‍ ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ വിദഗ്ദ്ധര്‍ക്ക് വിദേശത്ത് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.
നിര്‍ഭാഗ്യവശാല്‍ ഈ നിയന്ത്രണം മൂലം ഇന്ത്യാക്കാരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. അവരുടെ കഴിവ് പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ ഈ നിയന്ത്രണം തടസ്സമാണ്-അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഇത് ഒരുപോലെ നഷ്ടമാണെന്ന് വാജ് പേയി പറഞ്ഞു. ഇന്ത്യയിലെ സോഫ്റ്റ് വെയര്‍ വിദഗ്ദ്ധര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലുള്ള പ്രിയം അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂറോപ്യന്‍ യൂണിയനുമായുള്ള സാമ്പത്തിക ധാരണകളില്‍ വിവര സാങ്കേതിക വിദ്യയ്ക്ക് ഊന്നല്‍ നല്‍കും.നിലവില്‍ യുൂറോപ്യന്‍ യൂണിയനുമായി ആഴത്തിലുള്ള വ്യാപാരബന്ധം ഇന്ത്യയ്ക്കില്ല. വളരെകുറഞ്ഞതോതിലുള്ള വ്യാപാര വിനിമയമേ ഇരുവിഭാഗങ്ങളും തമ്മിലുള്ളൂ. യൂണിയന്റെയും ഇന്ത്യയുടെയും പുരോഗതിക്ക് ഇതു കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് വാജ് പേയി പറഞ്ഞു.












Click it and Unblock the Notifications