വാജ്പേയി-മുഷാറഫ് കൂടിക്കാഴ്ചയ്ക്ക് സാധ്യത
ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയിയും പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫും തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് സാധ്യത തെളിയുന്നു. 2002 ജനവരിയില്‍ നേപ്പാളില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തിനിടയിലായിരിക്കും ഈ കൂടിക്കാഴ്ച നടക്കുക.
തമ്മില്‍ കാണാന്‍ ഇരുനേതാക്കളും നവമ്പര്‍ 24 ശനിയാഴ്ച താല്പര്യം പ്രകടിപ്പിച്ചിരുന്നു. വാജ്പേയിയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും പക്ഷെ കശ്മീരായിരിക്കണം പ്രധാനചര്‍ച്ചാവിഷയമെന്നും മുഷാറഫ് ശനിയാഴ്ച ഇസ്ലാമബാദില്‍ പ്രസ്താവിച്ചിരുന്നു.
പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന വിഷയം കശ്മീര്‍ തന്നെയാണ്. ഏതുവിഷയവും പരസ്പരം ചര്‍ച്ചചെയ്യാം, പക്ഷെ പ്രാധാന്യം കശ്മീരിനായിരിക്കണം. - മുഷാറഫ് പറഞ്ഞു.
മുഷാറഫുമായി നേപ്പാളില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തിനിടയില്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് വാജ്പേയിയും ശനിയാഴ്ച ദില്ലിയില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
വാജ്പേയിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് സര്‍ക്കാരിന്റെ വക്താവ് അന്‍വര്‍ മഹ്മൂദും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications