വിഴിഞ്ഞം തുറമുഖം മാറ്റരുത്
തിരുവനന്തപുരം വിഴിഞ്ഞം മീന്‍ പിടിത്ത തുറമുഖം മാറ്റാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം. തീരദേശ സംരക്ഷണ സമിതിയാണ് പ്രക്ഷോഭപരിപാടികളുമായി രംഗത്തെത്തിയത്. സമര ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നവമ്പര്‍ 28ന് ഗുജറാത്തിലെ ഉമെര്‍ഗാവില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കും.
സമിതി ചെയര്‍മാന്‍ ജോയിയും കണ്‍വീനര്‍ തദ്ദേവൂസും അറിയിച്ചതാണ് ഈ വിവരം.
ഡിസംബര്‍ 1ന് പള്ളത്തെ ഫിഷറീസ് ഭവന്‍ സമിതി പിക്കറ്റു ചെയ്യും. വിഴിഞ്ഞത്തിനും ചൊവരയ്ക്കും ഇടയിലുള്ള ആള്‍പ്പാര്‍പ്പു കുറഞ്ഞ പ്രദേശത്തേയ്ക്കു തുറമുഖം മാറ്റുകയാണ് വേണ്ടതെന്നും , തീരവാസികള്‍ക്ക് ഉടന്‍ പട്ടയം വിതരണം ചെയ്യണമെന്നും സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും 50,000 പേര്‍ ഒപ്പിട്ട നിവേദനം നല്‍കും.
വിഴിഞ്ഞത്ത് കപ്പല്‍ അടുപ്പിക്കാവുന്ന ഒരു വന്‍ തുറമുഖ പദ്ധതിക്ക് പുതുതായി തുടക്കമിട്ടിട്ടുണ്ട്. കുമാര്‍ ഗ്രൂപ്പുമായി സഹകരിച്ച് നിര്‍മ്മിച്ച് നടത്തി കൈമാറുന്ന കരാറനുസരിച്ചാണ് ഇത്. ഈ തുറമുഖം വരുമ്പോള്‍ മീന്‍പിടിത്ത തുറമുഖം മാറ്റേണ്ടി വരും. ഇതിനെതിരെയാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications