കോഴിക്കോട് ശിശുമരണനിരക്ക് കുറയുന്നു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശിശുമരണനിരക്ക് ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്. പത്ത് വര്‍ഷം മുമ്പുള്ളതില്‍നിന്ന് ശിശുമരണത്തോത് കുറയ്ക്കാന്‍ കഴിഞ്ഞുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്.
1991ല്‍ നവജാതശിശുക്കളില്‍ ആയിരത്തില്‍ 25 മരണം ഉണ്ടായിരുന്നെങ്കില്‍, 2001 ല്‍ അത് ആയിരത്തില്‍ നാല് എന്ന തോതില്‍ കുറഞ്ഞു. കേരളത്തിലെ ആറ് ജില്ലകളില്‍ നിന്നുളള രോഗികള്‍ ഈ മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്നുണ്ട്.
ഒരു വര്‍ഷം 5000 പ്രസവക്കേസുകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളേ ഇവിടെയുള്ളൂ. അതേ സമയം വര്‍ഷം 30,000 പ്രസവക്കേസുകള്‍ വരെ ഇവിടെ കൈകാര്യം ചെയ്യുന്നതായി കണക്കുകള്‍ പറയുന്നു. ഇവിടെ ഇപ്പോള്‍ ശിശുക്കള്‍ക്ക് വേണ്ടി മാത്രം പ്രത്യേകതീവ്രപരിചരണവിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications