Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് നഗരസഭാജീവനക്കാര്‍ക്ക് നേരെ ബോംബേറ്

തിരുവനന്തപുരം: വിളപ്പില്‍ ശാലയിലെ മാലിന്യസംസ്കരണപ്ലാന്റിലേക്ക് ലോറിയില്‍ മാലിന്യങ്ങള്‍ കൊണ്ടുപോകുകയായിരുന്ന രണ്ട് നഗരസഭാജീവനക്കാര്‍ക്ക് നേരെ ബോംബേറ്. ലോറിക്ക് നേരെ ഒരു സംഘം ആളുകള്‍ ബോംബിനുപുറമെ കല്ലേറും നടത്തി. നവംബര്‍ 24 വെള്ളിയാഴ്ചയാണ് സംഭവം.

പരിക്കേറ്റ രണ്ടു നഗരസഭാജീവനക്കാരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബെറിഞ്ഞവര്‍ ആരെന്ന് വ്യക്തമല്ല. വിളപ്പില്‍ശാലയിലെ മാലിന്യസംസ്കരണപ്ലാന്റിനെതിരെ ജനങ്ങള്‍ കുറെനാളായി സമരത്തിലാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് നഗരസഭാജീവനക്കാര്‍ കോര്‍പ്പറേഷന്‍ ഓഫീസിനുമുമ്പില്‍ ധര്‍ണ്ണനടത്തി. മേയര്‍ പ്രൊഫ. ചന്ദ്രയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പരിക്കേറ്റ ജീവനക്കാര്‍ക്ക് ചികിത്സയ്ക്ക് 7,500 രൂപ വീതം നല്കാന്‍ തീരുമാനിച്ചു. വിളപ്പില്‍ ശാലയിലെ മാലിന്യസംസ്കരണപ്ലാന്റിലേക്ക് മാലിന്യംകൊണ്ടുപോകുന്ന നഗരസഭാജീവനക്കാര്‍ക്ക് മുഴുവന്‍ സംരക്ഷണവും ചീഫ്സെക്രട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+