ഡിസമ്പര്‍ ഒന്നിന് കെ ടി ജയ കൃഷ്ണന്‍ ദിനം
കണ്ണൂര്‍: ഡിസംബര്‍ ഒന്നിന് യുവമോര്‍ച്ച ജയകൃഷ്ണന്‍ ദിനം ആചരിക്കും. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന കെ ടി ജയ കൃഷ്ണന്‍ മാസ്റര്‍ വധിക്കപ്പെട്ടിട്ട് ഡിസംബര്‍ ഒന്നിന് രണ്ടു വര്‍ഷം തികയുന്നു. 1999 ഡിസമ്പര്‍ ഒന്നിനാണ് അദ്ധ്യാപകനായ ജയകൃഷ്ണനെ ക്ലാസ് മുറിയില്‍ വച്ച് വെട്ടിക്കൊന്നത്.
സംഘര്‍ഷസാധ്യതയുളള പാനൂര്‍ , തലശ്ശേരി, കൂത്തു പറമ്പ് മേഖലകളിന്‍ വരും ദിനങ്ങളില്‍ പോലീസ് റെയ്ഡ് ശക്തമാക്കും.
ജയകൃഷ്ണന്‍ ദിനാചരണഭാഗമായി കണ്ണൂരില്‍ കഴിഞ്ഞ വര്‍ഷം രൂക്ഷമായ രാഷ്ട്രീയ സംഘര്‍ഷവും കൊലപാതക പരമ്പരകളും അരങ്ങേറിയിരുന്നു. ബി ജെ പി- സി പി എം വിഭാഗങ്ങളിലെ ആറുപേരാണ് 2000 ഡിസമ്പറില്‍ കൊല്ലപ്പെട്ടത്. ഇക്കുറിയും സംഘര്‍ഷസാധ്യത പോലീസ് കാണുന്നുണ്ട്.
-ദിനാചരണ ത്തോടനുബന്ധിച്ച് യുവമോര്‍ച്ച തലശ്ശേരിയില്‍ സംഘടിപ്പിക്കുന്ന പൊതുയോഗം മോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ് ശിവരാജ് സിംഗ് ചൗഹാന്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ-മത ഭീകരവാദങ്ങള്‍ക്കെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമാണ് യോഗമെന്ന് യുവമോര്‍ച്ചാ നേതൃത്വം പറഞ്ഞു.
ഇതിനിടെ മിന്നല്‍ പടയുള്‍ പ്പെടെ കൂടുതല്‍ പോലീസിനെ കണ്ണൂരില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ഡി എസ് പി മനോജ് എബ്രഹാം പറഞ്ഞു. തലശ്ശരി, പാനൂര്‍ മേഖലകളില്‍ വരുന്ന ആഴ്ച ശക്തമായ റെയ്ഡ് സംഘടിപ്പിക്കും. ബി ജെ പി- സി പി എം നേതാക്കളെ പൊതു വേദിയില്‍ അണിനിരത്തി അക്രമം തടയാനും പോലീസ് ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications