ഗ്രാമങ്ങളില്‍ വ്യവസായം വളര്‍ത്തണം: കൃഷ്ണയ്യര്‍
കണ്ണൂര്‍: ആഗോളവത്കരണത്തിന്റെ ഭീഷണികളെ അതിജീവിക്കാന്‍ ഗ്രാമങ്ങളിലെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തണമെന്ന് വി. ആര്‍. കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു.
പ്രാാദേശികതലത്തില്‍ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഇതിനായി വേണ്ടത്. വ്യാവസായിക വളര്‍ച്ച നേടുന്നതിനുള്ള അവബോധം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാവേണ്ടതുണ്ട്.--കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടി.
നവംബര്‍ 23 വെള്ളിയാഴ്ച റബ്കോ ചെയര്‍മാന്‍ ഇ. നാരായണന് എ. കെ. നായര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് നല്‍കുകയായിരുന്നു അദ്ദേഹം.
വടക്കേ മലബാറില്‍ ചില സഹകരണ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് നാരായണന് അവാര്‍ഡ് നല്‍കിയത്.












Click it and Unblock the Notifications