വൈദ്യതിബോര്‍ഡില്‍ നിയമനമില്ല: മന്ത്രി
തിരുവനന്തപുരം: വൈദ്യുതിബോര്‍ഡിലെ തസ്തികകളില്‍ നിയമനം നടത്തില്ലെന്ന് വൈദ്യുതമന്ത്രി കടവൂര്‍ ശിവദാസന്‍ അറിയിച്ചു. വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കായി നവംബര്‍ 23 വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഓരോ ഓഫീസിലെയും പകുതിയോളം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനാണ് തീരുമാനം. ഓരോ ഓഫീസിലും ഏറ്റവും ചുരുങ്ങിയ ആവശ്യമനുസരിച്ച് വേണ്ട തസ്കികകളെ കുറിച്ച് രണ്ട് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്.
പ്രിന്‍സിപ്പല്‍ സെക്രട്ടറി, ബോര്‍ഡ് അംഗങ്ങള്‍, ചീഫ് എഞ്ചിനീയര്‍മാര്‍. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വൈദ്യുതി ബോര്‍ഡിന്റെ വായ്പാ പരിധി ഉയര്‍ത്തിയതിനാല്‍ സര്‍ക്കാരും ബോര്‍ഡുമായി ഒരു ധാരണാപത്രം വേണ്ടതുണ്ടെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.












Click it and Unblock the Notifications