മുന്ന വധക്കേസ് : പ്രതിയെ ഹാജരാക്കി
കൊച്ചി സി ബി ഐ കസ്റഡിയിലായ മുന്നവധക്കേസ് പ്രതി പി വിജയനെ കോടതിയയില്‍ ഹാജരാക്കി. മുന്‍ മണ്ണാര്‍ക്കാട് എം എല്‍ എയും സി പി ഐ നേതാവുമായ പി കുമാരന്റെ സഹോദരനാണ് പ്രതി.1991ലാണ് പാലക്കാട് ജില്ലയിലെ അബ്കാരിയായിരുന്ന കെ ജി മുന്നയെ സ്വന്തം കാറിലിട്ട് ചുട്ടു കൊന്നത്.
രാഷ്ട്രീയ രംഗത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു മുന്നാ കൊലപാതകം. പോലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും തുമ്പൊന്നും ഉണ്ടായില്ല. രാഷ്ട്രീയ ഇടപെടലില്‍ മൂലം അന്വേഷണം ശരിയായ വഴിക്കു നീങ്ങുന്നില്ലെന്ന ആരോപണത്തെത്തുടര്‍ന്ന് കേസ് സി ബി ഐ യെ ഏല്‍പ്പിച്ചു. ഹൈക്കോടതി അഭിഭാഷകനും കരുനാഗപ്പള്ളി എം എല്‍ എയുമായ എ എന്‍ രാജന്‍ ബാബുവിന്റെ നേതൃത്വത്തില്‍ മുന്നയുടെ കുടുംബം നടത്തിയ നിയമ യുദ്ധത്തിനൊടുവിലാണ് സി ബി ഐ കേസ് ഏറ്റെടുത്തത്.
മുന്നയുടെ കാര്‍ കത്തിയത് പി കുമാരന്റെ വീടിനടുത്തു വച്ചാണെന്നും സംഭവത്തിന് കുമാരന്റെ ഗൂര്‍ഖ സാക്ഷിയാണെന്നും സി ബിഐ കണ്ടെത്തി. നേപ്പാളിലേയ്ക്കു കടന്ന ഗൂര്‍ഖയ്ക്കു വേണ്ടി അന്വഷണം നേപ്പാളിലേയ്ക്കു വ്യാപിപ്പിച്ചു. കൊല്ലപ്പെടുന്നതിനു തലേദിവസം മുന്നയും പ്രതിയോഗികളും തമ്മില്‍ ഒരു ഹോട്ടലില്‍ രഹസ്യയോഗം ചേര്‍ന്നതായും അതില്‍ വാക്കേറ്റമുണ്ടായതായും സി ബി ഐ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിദഗ്ധമ നീക്കത്തിലാണ് വിജയന്‍ അറസ്റിലായത്.












Click it and Unblock the Notifications