പരിയാരം: സമരം അവസാനിപ്പിക്കണം: മന്ത്രി
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കണമെന്ന് സഹകരണമന്ത്രി എം. വി. രാഘവന്‍ ആവശ്യപ്പെട്ടു.
ഐഎംഎയുടെ അംഗീകാരം കിട്ടുന്നതിനുള്ള നടപടികളെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.മെഡിക്കല്‍ കോളജിന് ഐഎംഎ അംഗീകാരം നല്‍കിയില്ലെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സമരം നടത്തിവരുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും. നവംബര്‍ 24 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഘവന്‍.
പരിയാരം മെഡിക്കല്‍ കോളജ് സഹകരണ മേഖലയ്ക്ക് കൈമാറുന്നതിനെക്കുറിച്ച് യുഡിഎഫില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications