ഉഷ കേസ്: നടപടിക്ക് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: പി. ഇ. ഉഷ സംഭവത്തില്‍ കലിക്കറ്റ് സര്‍വകലാശാല പരാതി സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടു.
കലിക്കറ്റ് സര്‍വകലാശാലയിലെ ജീവനക്കാരിയായ പി. ഇ. ഉഷയ്ക്കെതിരെ സഹപ്രവര്‍ത്തകനായ പ്രകാശന്‍ അപവാദ പ്രചാരണം നടത്തിയെന്ന ആരോപണത്തെ കുറിച്ച് പരാതി സമിതി നേരത്തെ അന്വേഷിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഉഷയുടെ ആരോപണം ശരിയല്ലെന്നാണ് സമിതി കണ്ടെത്തിയത്.
കേരള സ്ത്രീവേദി കണ്‍വീനര്‍ കെ. പി. വിജയമ്മ നല്‍കിയ ഹര്‍ജിയിന്മേല്‍ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications