പൊലീസിനെക്കണ്ട് ഭയന്നോടിയ വീട്ടമ്മമരിച്ചു
കൊടുങ്ങല്ലൂര്‍: പൊലീസിനെക്കണ്ട് ഭയന്നോടിയ വീട്ടമ്മ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. പുല്ലൂറ്റിക്കളത്തി പരേതനായ അന്തപ്പന്റെ ഭാര്യ റീത്ത(61) ആണ് മരിച്ചത്.
മകന്‍ ജാക്സനെത്തേടിയാണ് പൊലീസ് വീട്ടിലെത്തിയത്. ബിജെപി പ്രവര്‍ത്തകനായ ജാക്സണ്‍ കഴിഞ്ഞ ദിവസം നടന്ന ഒരു സംഘട്ടനത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റുചെയ്തിരുന്നു. ജാക്സണെത്തേടി പുലര്‍ച്ചെ വീട്ടിലെത്തിയ പൊലീസ് കതകുചവിട്ടിപ്പൊളിച്ചതായി പറയുന്നു.
ജാക്സന്റെ അമ്മയെയും സഹോദരങ്ങളെയും പൊലീസ് ഭീഷണിപ്പെടുത്തിയതായും പറയുന്നു. പൊലീസിന്റെ അതിക്രമം കണ്ട് ഭയന്നോടുന്നതിനിടയിലാണ് ഹൃദയാഘാതംമൂലം റീത്ത മരിച്ചത്.
റീത്തമരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ്സ്റേഷന്‍ മാര്‍ച്ച് നടത്തി. കൊടുങ്ങല്ലൂരില്‍ നവമ്പര്‍ 25 ഞായറാഴ്ച ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications