ലോക്കപ്പ് മര്‍ദനങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്
കൊച്ചി: ലോക്കപ്പ് മര്‍ദനങ്ങള്‍ മുന്‍ സര്‍ക്കാരുകളുടെ കാലത്തുമുണ്ടായിട്ടുണ്ടെന്നും ഇതൊരു പുതിയ സംഭവമല്ലെന്നും ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍.
മുന്‍ സര്‍ക്കാരുകളുടെ കാലത്തുണ്ടായിട്ടുള്ള പൊലീസ് അതിക്രമങ്ങളേക്കാള്‍ കൂടുതലൊന്നും ഇപ്പോള്‍ സംഭവിച്ചിട്ടില്ല. ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ലെന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ശങ്കരനാരായണന്‍ ഇങ്ങനെ പറഞ്ഞത്.
കരുണാകരന്‍ ദീര്‍ഘകാലം ആഭ്യന്തരമന്ത്രിയായിരുന്നയാളാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പരിഗണിക്കും.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ശിഹാബ് തങ്ങള്‍ രാഷ്ട്രീയനേതാവും ആത്മീയാചാര്യനുമാണെന്ന് ശങ്കരനാരായണന്‍ പറഞ്ഞു. ആര്യാടന്‍ മുഹമ്മദ് ശിഹാബ് തങ്ങളെ കുറിച്ച് പറഞ്ഞ അഭിപ്രായത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications