പൊലീസ് വിളയാട്ടം രക്ഷിക്കുമെന്നുറപ്പുള്ളതിനാല്‍
തൃശൂര്‍: മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് പൊലീസ് വിളയാട്ടം കൂടിവരുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാന്ദന്‍.
നവമ്പര്‍ 24 ശനിയാഴ്ച വാര്‍ത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ പേരാമംഗലത്ത് പൊലീസിനെ കണ്ട് പേടിച്ചോടി കിണറ്റില്‍ വീണ് മരിച്ച മുരളീധരന്റെ വീട് സന്ദര്‍ശിക്കാനെത്തിയതാണ് വിഎസ്.
എക്സൈസുകാരുടെ മര്‍ദ്ദനമേറ്റ് ദളിത് സ്ത്രീ മരിച്ചിട്ടും മന്ത്രി ശങ്കരനാരായണന്‍ അതിനെ ന്യായീകരിക്കുകയാണെന്നും വിഎസ് പറഞ്ഞു. പൊലീസ് എന്തുചെയ്താലും രക്ഷിക്കാന്‍ ഭരണകക്ഷിയുണ്ടെന്നതാണ് സ്ഥിതി. - വിഎസ് പറഞ്ഞു.
സിപിഎം ജില്ലാസെക്രട്ടറി കെ.കെ. മാമക്കുട്ടിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications