Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ താലിബാന്‍കാര്‍ കീഴടങ്ങുന്നു

കാബൂള്‍: താലിബാന്റെ അവസാനശക്തികേന്ദ്രം കൂടിയായ കുണ്ഡൂസില്‍ നൂറുകണക്കിന് താലിബാന്‍ സൈനികര്‍ വടക്കന്‍സേനയ്ക്കുമുന്നില്‍ കീഴടങ്ങിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. നവമ്പര്‍ 24 ശനിയാഴ്ച നാല് ട്രക്ക് നിറയെ താലിബാന്‍ സൈനികര്‍ വടക്കന്‍സേനയ്ക്ക് മുന്നില്‍ ആയുധംവച്ച് കീഴടങ്ങിയതായി വാര്‍ത്താഏജന്‍സിയായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

താലിബാന്റെ രണ്ടു മുതിര്‍ന്ന നേതാക്കള്‍ കൂടി ഉടന്‍ കീഴടങ്ങിയേക്കുമെന്നും കരുതുന്നു. ഈ മുതിര്‍ന്ന നേതാക്കള്‍ക്ക് കീഴില്‍ ഒട്ടേറെ സൈനികരും ആയുധശേഖരവുമുണ്ട്. അവരുടെ കീഴിലുള്ള സൈനികരെയും ആയുധശേഖരങ്ങളും രണ്ടുനേതാക്കളും വടക്കന്‍സേനയ്ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ട് ലഭിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ സതീന്ദര്‍ ബിന്ദ്ര പറഞ്ഞു.

600 താലിബാന്‍ സൈനികര്‍ കീഴടങ്ങാന്‍ തയ്യാറായി നില്ക്കുന്നതായി പടിഞ്ഞാറന്‍ കുണ്ഡൂസിലെ വടക്കന്‍ സൈന്യത്തിന്റെ നേതാവ് അറിയിച്ചിട്ടുണ്ട്. കീഴടങ്ങിയവരില്‍ അഫ്ഗാനികളായ താലിബാന്‍ സൈനികരോടൊപ്പം ചെചന്‍കാരും പാകിസ്ഥാനികളും അറബികളും ഉസ്ബെക്കുകാരും അടങ്ങിയ താലിബാന്റെ വിദേശികളായ തീവ്രവാദപ്പോരാളികളും ഉള്‍പെടുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഒസാമ ബിന്‍ ലാദന്റെ അനുയായികളില്‍ അധികവും വിദേശ താലിബാന്‍ പോരാളികളാണ്.

വടക്കന്‍ സേനയുടെ ഏകദേശം 30,000 സൈനികര്‍ കുണ്ഡൂസ് വളഞ്ഞിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+