30യുഎസ് സൈനികരെ വധിച്ചെന്ന് താലിബാന്‍
ഇസ്ലാമാബാദ്: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറില്‍ നടന്ന യുദ്ധത്തില്‍ അമേരിക്കയുടെ 30 സൈനികരെ കൊലപ്പെടുത്തിയതായി താലിബാന്‍ അറിയിച്ചു.
എന്നാല്‍ ഇക്കാര്യത്തെപ്പറ്റി അമേരിക്കയുടെ ഭാഗത്ത് നിന്നും വിശദീകരണം ഉണ്ടായിട്ടില്ല. അമേരിക്കന്‍ ഹെലികോപ്റ്റര്‍ കരസേനാംഗങ്ങളെ കാണ്ടഹാറില്‍ ഇറക്കാന്‍ ശ്രമിക്കുകയായിരുന്നു . ഈ ഹെലികോപ്റ്ററിനെതിരെ താലിബാന്‍ സൈന്യം ശക്തമായ ആക്രമണം നടത്തുകയായിരുന്നു.
30 യുഎസ് സൈനികരെ തങ്ങള്‍ കൊലപ്പെടുത്തിയതായി താലിബാന്‍ പറയുന്നു. നവമ്പര്‍ 23 വെള്ളിയാഴ്ച നടന്ന പോരാട്ടത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്നും അഞ്ച് പേര്‍ മരിച്ചതായും താലിബാന്‍ പറഞ്ഞു.












Click it and Unblock the Notifications