ഗോകുലം നക്ഷത്രഹോട്ടല്‍ തുറന്നു
കൊച്ചി: ഗോകുലം ഗ്രൂപ്പിന്റെ നക്ഷത്രഹോട്ടല്‍ കലൂരില്‍ നവമ്പര്‍ 25 ഞായറാഴ്ച പ്രവര്‍ത്തനം തുടങ്ങി.
ഗോകുലം പാര്‍ക്ക് ഇന്‍ ഇന്റര്‍നാഷണല്‍ എന്നു പേരുള്ള ഈ നക്ഷത്രഹോട്ടലില്‍ കേന്ദ്രീകൃത എയര്‍കണ്ടീഷനിങ്ങ്, സ്വിമ്മിംഗ് പൂള്‍ എന്നീ സൗകര്യങ്ങളുണ്ട്. സരോവര്‍ പാര്‍ക്ക് പ്ലാസയ്ക്കാണ് മാനേജ്മെന്റ് നിര്‍വഹണച്ചുമതല.
കലൂരില്‍ രാജ്യാന്തരനിലവാരത്തിലുള്ള ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ തുറക്കാനും ഗോകുലം ഗ്രൂപ്പിന് പദ്ധതിയുണ്ട്. ചിട്ടിക്കമ്പനിയിലൂടെ 33 വര്‍ഷംമുമ്പ് ബിസിനസ്സ് രംഗത്തെത്തിയ ഗോകുലത്തിന് ഇപ്പോള്‍ കേരളത്തില്‍ 77 ശാഖകളുണ്ട്.












Click it and Unblock the Notifications