മയക്കു മരുന്ന് കടത്തല്‍ : അതിര്‍ത്തിയില്‍ ജാഗ്രത
ദില്ലി : അഫ്ഗാനിസ്താനില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്നു കടത്തല്‍ ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യ - പാക് അതിര്‍ത്തിയില്‍ ജാഗ്രത. സെപ്തംബറിനു ശേഷം 400ടണ്‍ ഹെറോയ്ന്‍ താലിബാന്‍ പുറത്തേയ്ക്കു കടത്തിയെന്നാണ് സംശയിക്കപ്പെടുന്നത്. തങ്ങളുടെ മയക്കു മരുന്നു ശേഖരം മുഴുവന്‍ താലിബാന്‍ പാകിസ്താനിലേയ്ക്കു കടത്തിയെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു ലഭിച്ച വിവരം.
താലിബാന്‍ ഭരണത്തിനു കീഴില്‍ കറുപ്പും ഹെറോയ്നും ഉത് പാദിപ്പിക്കുന്നതില്‍ അഫ് ഗാനിസ്താന്‍ റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചത്. ആഗോള കറുപ്പുല്‍പാദനത്തിന്റെ 85 ശതമാനം അഫ്ഗാനിസ്താനില്‍ നിന്നായിരുന്നു. 1998- 99 കാലയളവില്‍ 8,000 കോടി ടണ്‍ കറുപ്പാണ് ഉത്പാദിപ്പക്കപ്പെട്ടത്. ഇത് 800 ടണ്‍ ഹെറോയ്നായി മാറ്റി. മയക്കു മരുന്നു കടത്തലില്‍ നിന്നും കഴിഞ്ഞ വര്‍ഷത്തെ താലിബാന്റെ വരുമാനം 3500കോടി ഡോളറാണ് .
അമേരിക്കന്‍ ബോംബാക്രമണം ശക്തമായതോടെ അഫ്ഗാനില്‍നിന്നും പാകിസ്താനിലേയ്ക്ക് അനിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹം ഉണ്ടായി. ആ തക്കത്തിന് പാകിസ്താനിലേയ്ക്ക് താലിബാന്‍ മരുന്നു കടത്തിയെന്നാണ് സംശയിക്കുന്നത്.
യൂറോപ്പിലേയ്ക്കാണ് പ്രധാനമായും ഹെറോയിന്‍ കടത്തുന്നത്. ഇന്ത്യയെ അപേക്ഷിച്ച് വിലയും അവിടെയാണ് കൂടുതല്‍. ഒരു കിലോ ഹെറോയ്ന് 30, 000 ഡോളര്‍. ബാള്‍ക്കണ്‍ വഴി അടഞ്ഞതോടെ ഇന്ത്യ വഴി കടത്താന്‍ ശ്രമിക്കുമെന്ന് ഇന്റലിജന്‍സ് വിലയിരുത്തല്‍












Click it and Unblock the Notifications