ലാലു നാളെ കീഴടങ്ങും
പട്ന : സി ബി ഐ കോടതിയില്‍ ആഘോഷപൂര്‍വം കീഴടങ്ങാന്‍ ലാലു പ്രസാദ് യാദവ് റാഞ്ചിയിലേയ്ക്ക് യാത്ര തിരിച്ചു. നവംബര്‍ 26 തിങ്കളാഴ്ച കീഴടങ്ങാന്‍ ലാലുവിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. നിരവധി വാഹനങ്ങളുടെയും ആരാധകരുടെയും കമ്പടിയോടെയാണ് ലാലുവിന്റെ കീഴടങ്ങല്‍ മാമാങ്കം അരങ്ങേറുന്നത്.
സന്തോഷവാനായാണ് ലാലു യാത്ര തിരിച്ചത്. പക്ഷേ, ലാലുവിന്റെ ഭാര്യയും ബീഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രീ ദേവി കരഞ്ഞു കൊണ്ടാണ് പ്രിയതമനെ യാത്രയാക്കിയത്. മക്കളായ മിഷയും തേജ് പ്രതാപും ഒപ്പമുണ്ടായിരുന്നു.
മൃഗസംരക്ഷണ വകുപ്പിനെ വ്യാജ ബില്ലു നല്‍കി 137 കോടി രൂപ കബളിപ്പിച്ചുവെന്നതാണ് ലാലു പ്രസാദ് യാദവിനെതിരെയുള്ള ആരോപണം.












Click it and Unblock the Notifications