പൊലീസിന്റെ ശൈലി മാറ്റും: ആന്റണി
കല്പറ്റ: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത പൊലീസ് നയമല്ല ഇപ്പോഴുള്ളതെന്നും പഴയ ശൈലി നിലനില്‍ക്കുന്നയിടങ്ങളില്‍ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
പൊലീസ് നയം മാറിയ സാഹചര്യത്തില്‍ കസ്റഡി മരണങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് പൊലീസിനെതിരെ വ്യാപകമായി ഉയര്‍ന്നിരിക്കുന്ന പരാതികളെ പരാമര്‍ശിച്ച് ആന്റണി പറഞ്ഞു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാവും. നവംബര്‍ 24 ശനിയാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കുറ്റവും പൊലീസുകാരുടെ മേല്‍ ആരോപിക്കുന്നത് ശരിയല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ മികച്ച ഭരണമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
ഭരണത്തിന് ഓവര്‍സ്പീഡ് ആയാല്‍ ബ്രേക്ക് ഡൗണ്‍ ആവുമെന്ന് ഭരണത്തിന് സ്പീഡ് പോരെന്ന വിമര്‍ശനത്തിന് മറുപടിയായി ആന്റണി പറഞ്ഞു.












Click it and Unblock the Notifications