ആര്യാടന് പ്രശ്നം തണുക്കുന്നു
തിരുവനന്തപുരം: ആര്യാടന് മുഹമ്മദ് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിനല്കേണ്ടെന്ന് മുസ്ലിംലീഗ് തീരുമാനിച്ചതോടെ ഈ പ്രശ്നം ആറിത്തണുക്കുമെന്ന് സൂചന. നവമ്പര്‍ 22 വ്യാഴാഴ്ചയാണ് ആര്യാടന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുസ്ലിംലീഗിനെതിരെയും കൊരമ്പയില്‍ അഹമ്മദ് ഹാജിക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
എന്നാല്‍ ആര്യാടന് മറുപടികൊടുക്കേണ്ടെന്ന് മുസ്ലിംലീഗ് നേതൃത്വം തീരുമാനിച്ചതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതുന്നു. ആര്യാടന് ലീഗിനെ വിമര്‍ശിക്കരുതെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി വിലക്കിയിരുന്നെങ്കിലും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്യാടന് കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയായിരുന്നു.
നിലമ്പൂരിലെ ഒരു സ്വകാര്യസ്കൂളിലെ തൊഴില്‍ത്തര്‍ക്കത്തെ തുടര്‍ന്നാണ് ആര്യാടനും ലീഗും തമ്മില്‍ ഇടഞ്ഞത്. ഈ തര്‍ക്കത്തില്‍ ആര്യാടന് തൊഴിലാളികള്ക്കനുകൂലമായും ലീഗ് സ്കൂള്‍ മാനേജ്മെന്റിനനുകൂലമായും നിലകൊള്ളുകയായിരുന്നു. ഇക്കാര്യത്തില്‍ ആര്യാടന് മുസ്ലിംലീഗ് നേതാവ് പാണക്കാട് ശിഹാബ്തങ്ങള്ക്കെതിരെ വിമര്‍ശനമുന്നയിച്ചതില്‍ പ്രതിഷേധിച്ച് ലീഗുകാര്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. ലീഗുകാര്‍ ആര്യാടന്റെ വീടിനു നേരെ കല്ലെറിയുകയും ചെയ്തു.
ഇതിനെത്തുടര്‍ന്നാണ് ആര്യാടന് തിരുവനന്തപുരത്ത് പ്രതികരിച്ചത്. ഇക്കാര്യം കെപിസിസി ചര്‍ച്ചചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് മുരളീധരന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തല്ക്കാലം മുസ്ലിം ലീഗ് സ്വയം വെടിനിര്‍ത്തലിന് തയ്യാറായതിനാല്‍ പ്രശ്നം പ്രാദേശികതലത്തില്‍ തന്നെ ഒതുങ്ങിയേക്കും. നിലമ്പൂരിലെ ഒരു പ്രാദേശിക പ്രശ്നം സംസ്ഥാനതലത്തിലേക്ക് വളര്‍ത്താന്‍ ലീഗിനും താല്പര്യമില്ല.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications