വടക്കന്‍ സേന പുല്‍-എ-ഖുമ്രിയും പിടിച്ചു
കാബൂള്‍: താലിബാന്റെ മറ്റൊരു ശക്തികേന്ദ്രമായ പുല്‍-എ-ഖുമ്രിയും പിടിച്ചെടുത്തതായി വടക്കന്‍ സേന നവമ്പര്‍ 11 ഞായറാഴ്ച അവകാശപ്പെട്ടു. രണ്ടു ദിവസം മുമ്പ് താലിബാന്‍ കേന്ദ്രമായ മസാരെ ശെരീഫും വടക്കന്‍ സേന പിടിച്ചെടുത്തിരുന്നു.
കാബൂളിലേക്കുള്ള പ്രധാനപാതയിലാണ് പുല്‍ -എ-ഖുമ്രി എന്ന നഗരം. കിഴക്കന്‍ കാബൂളിലെ ബാമിയാന്‍ നഗരംലക്ഷ്യമാക്കി തങ്ങളുടെ സേന നീങ്ങുകയാണെന്നും വടക്കന്‍ സേന അവകാശപ്പെട്ടു. അതേ സമയം വടക്കന്‍ സേനയുടെ ഈ അവകാശവാദം പെന്റഗണോ വൈറ്റ് ഹൗസ് വൃത്തങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.
കാബൂളിന്റെ വടക്കുകിഴക്കന്‍ പ്രവിശ്യയായ തഖാറില്‍ താലിബാനും വടക്കന്‍ സേനയും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുകയാണ്. താലിബാന്‍ സേന ഇപ്പോള്‍ കാബൂളിലേക്ക് പിന്‍വാങ്ങുന്നതായും വടക്കന്‍ സേന പറഞ്ഞു.












Click it and Unblock the Notifications