നേപ്പാളില്‍ മാവോയിസ്റുകള്‍ ആറു പേരെ കൊന്നു
കാട്മണ്ഡു: വെള്ളിയാഴ്ച നടന്ന കനത്ത ആക്രമണത്ിന് പിന്നാലെ ശനിയാഴ്ച നേപ്പാളില്‍ വീണ്ടും മാവോയിസ്റ് തീവ്രവാദികള്‍ ആക്രമണം നടത്തി.
അഞ്ചു പൊലീസുകാരുള്‍പ്പടെ ആറുപേരാണ് ശനിയാഴ്ചത്തെ ആക്രമണത്തില്‍ മരിച്ചത്. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ 39 പേരാണ് മരിച്ചത്. ശനിയാഴച നേപ്പാളിന്റെ തെക്കു പടിഞ്ഞാറന്‍ ജില്ലയായ സുര്‍കേതിലായിരുന്നു ആക്രമണം. 40 പൊലീസുകാര്‍ കയറിയ ഒരു ട്രക്കിനു നേരെയാണ് ആക്രമണം ഉണ്ടായത്.
വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 80-ഓളം ഒളിപ്പോരാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. മാവോയിസ്റ് തീവ്രവാദികള്‍ കൊല്ലപ്പെടുന്ന തങ്ങളുടെ ആളുകളുടെ മൃതദേഹം എടുത്തുകൊണ്ടുപോവുക പതിവാണ്. അതുകൊണ്ട് എത്രപേര്‍ മരിച്ചെന്ന് വ്യക്തമല്ല.












Click it and Unblock the Notifications