ലാദന്‍ പാക്കിസ്താനിലില്ല: മുഷാറഫ്
ഇസ്ലാമബാദ്: ഒസാമ ബിന്‍ ലാദന്‍ പാക്കിസ്താനിലില്ലെന്ന് പാക്കിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്.
പാക്-അഫ്ഗിന്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നതുകൊണ്ട് ലാദന് പാക്കിസ്ഥാനിലേക്ക് കടക്കാനാവില്ലെന്ന് മുഷാറഫ് പറഞ്ഞു. പാക്കിസ്താനില്‍ സന്ദര്‍ശനം നടത്തുന്ന ബെല്‍ജിയം പ്രധാനമന്ത്രി ഗയി വെര്‍ഹോസ്ഫ്താദ്തിനോടൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഷാറഫ്.
സന്ദര്‍ശനം നടത്തുന്ന യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുടെ സംഘവുമായി നടത്തിയ ചര്‍ച്ചയില്‍ കശ്മീര്‍ പ്രശ്നമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി മുഷാറഫ് പറഞ്ഞു. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് പാക്കിസ്താന്‍ ആഗ്രഹിക്കുന്നത്.
കശ്മീരില്‍ നടക്കുന്നത് പാക്കിസ്ഥാന്റെ പിന്തുണയോടെയുള്ള തീവ്രവാദമല്ല. തീവ്രവാദവും സ്വയംനിര്‍ണയാവകാശത്തിനു വേണ്ടിയുള്ള പോരാട്ടവും തമ്മിലുള്ള വ്യത്യാസം ലോകം അംഗീകരിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍ വിശാലാടിസ്ഥാനത്തിലുള്ള ഒരു ബഹുവംശീയ ഭരണകൂടം സ്ഥാപിക്കാനുള്ള സ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ പാക്കിസ്ഥാന്‍ തൃപ്തരാണ്- മുഷാറഫ് പറഞ്ഞു.












Click it and Unblock the Notifications